BREAKING NEWSLATESTNATIONAL

‘സഹകരണ’ത്തില്‍ പിടിമുറുക്കി കേന്ദ്രം; വകുപ്പ്മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപം ശക്തമായി. ഭരണഘടന പ്രകാരം സഹകരണ പ്രസ്ഥാനങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നവയാണ്. സഹകരണ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണു മന്ത്രാലയം രൂപീകരിച്ചതെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രം പക്ഷേ, മന്ത്രാലയത്തിന്റെ പ്രവര്‍ത്തനരീതിയും അധികാരങ്ങളും വ്യക്തമാക്കിയിട്ടില്ല.
സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മകളേറെയുണ്ടെന്നു വിലയിരുത്തിയാണു പുതിയ മന്ത്രാലയം രൂപീകരിച്ചത്. പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട പൊതുചട്ടങ്ങള്‍ക്കു രൂപം നല്‍കാനുള്ള മന്ത്രാലയത്തിന്റെ നീക്കം ഭാവിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനു വഴിവച്ചേക്കാം. മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായെ ഏല്‍പിച്ചത്, പോര് മുന്നില്‍ക്കണ്ടാണെന്നു പ്രതിപക്ഷം സംശയിക്കുന്നു. ഇതിനെതിരെ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവര്‍ പ്രതിഷേധിച്ചേക്കും. മറ്റു കക്ഷികളുമായി സിപിഎം ഇതേക്കുറിച്ചു ചര്‍ച്ച തുടങ്ങി. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker