SANKAന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നവംബര്‍ 26ന് നടന്ന സംഭവത്തില്‍ ജനുവരി 4നാണ് പൊലീസില്‍ പരാതി നല്‍കിയത്.
നവംബര്‍ 26ന് ന്യൂയോര്‍ക്ക് – ഡല്‍ഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവില്‍നിന്ന് ഡല്‍ഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നിഷേധിച്ച ശങ്കര്‍ മിശ്ര, മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും കോടതിയില്‍ വാദിച്ചിരുന്നു.