TECHMOBILE

സാംസങ് ഗാലക്സി എ 32 ഇന്ത്യൻ വിപണിയിലേക്ക്

സാംസങ് ഗാലക്‌സി എ 32 സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 90 ഹെർട്സ് അമോലെഡ് പാനൽ, 5,000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റുകൾ. സാംസങ് ഗാലക്‌സി എ 32 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒരൊറ്റ വാരിയന്റിലാണ് ഇറങ്ങുക. 21,999 രൂപയാണ് വില.

എന്നുമുതൽ വിൽപ്പന ആരംഭിക്കുമെന്ന് വ്യക്തമല്ല . മാർച്ച് 5 ന് ഈ ഉപകരണം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. ഓൺലൈൻ. ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഗാലക്‌സി എ 32 വാങ്ങാമെന്ന് സാംസങ്ങിന്റെ സൈറ്റിൽ പറയുന്നു. വയലറ്റ്, ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളറുകളിൽ ഇത് ലഭ്യമാകും.

സാംസങ് ഗാലക്‌സി എ 32 ഫോണിൽ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. 90 ഹെട്സ് റിഫ്രഷ് റേറ്റുണ്ട്. ഇത് ഒരു ഗോറില്ല ഗ്ലാസ് 5 ഷീറ്റ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഇൻഫിനിറ്റി-യു നോച്ച് ഡിസൈനിലാണ് ഉപകരണം വരുന്നത്.

ബയോമെട്രിക് ഒതന്റിഫിക്കേഷനായി ഈ മിഡ് റേഞ്ച് ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഒക്ടാകോർ പ്രോസസറിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇതേ സ്മാർട്ട്‌ഫോൺ ഇതിനകം റഷ്യയിൽ പുറത്തിറങ്ങിയത് ഒരു മീഡിയാടെക് ഹീലിയോ ജി 80 ചിപ്‌സെറ്റുമായാണ്. റെഡ്മി 9 പ്രൈം ഉൾപ്പെടെയുള്ള ചില ബജറ്റ് ഫോണുകളും ഇതേ ചിപ്പ് ആണുള്ളത്.

Related Articles

Back to top button