LATESTWORLD

സാംസങ് ചെയർമാൻ ലീ കുൻ ഹീ അന്തരിച്ചു

 


സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014ല്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് അവശനായിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനെ ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ലീ. മരണസമയത്ത് സാംസങ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

1942ല്‍ ജനിച്ച ലീ 1987ലാണ് സാംസങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്കെത്തിയത്. പിതാവ് ലീ ബാങ് ചുള്ളിന്റെ വിയോഗത്തിന് പിന്നാലെയാണ് സ്ഥാനമെടുത്തത്. ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് മരണവാര്‍ത്ത പുറത്തുവിട്ട് സാംസങ് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു

Related Articles

Back to top button