TECHGADGETS

സാംസങ് 11.1.4 ചാനല്‍ ലൈന്‍അപ്പ് സൗണ്ട് ബാര്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ അധികം വിശ്വാസ്യതയുള്ളതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്റായ സാംസങ് 2021 സൗണ്ട്ബാര്‍ ലൈന്‍അപ്പ് അവതരിപ്പിച്ചു. ഇതില്‍ ലോകത്തിലെ ആദ്യത്തെ 11.1.4 ചാനല്‍ സൗണ്ട്ബാര്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സമ്പന്നവും ഇമ്മേന്‍സീവുമായ സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു.കൂടുതല്‍ മികച്ച സൗണ്ട് അനുഭവത്തിനായി മെച്ചപ്പെടുത്തിയ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജി റേഞ്ച് ആണ് ഇതിലുള്ളത്.
2021 സൗണ്ട്ബാര്‍ ലൈന്‍അപ്പ് സാംസങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറായ സാംസങ് ഷോപ്പ്, തിരഞ്ഞെടുത്ത സാംസങ് സ്മാര്‍ട്ട് പ്ലാസകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും.
Q സീരീസ് സൗണ്ട്ബാര്‍ മോഡലുകളായ Q950A, Q900A, Q800A, Q600A എന്നിവയ്ക്ക് യഥാക്രമം 147,990 രൂപ, 111,990 രൂപ, 61,990 രൂപ, 43,990 രൂപ എന്നിങ്ങനെയാണ് വില. എ സീരീസ് സൗണ്ട്ബാര്‍ മോഡലുകളായ A670, A550, A450 എന്നിവയ്ക്ക് യഥാക്രമം 47,990 രൂപ, 33,990 രൂപ, 27,990 രൂപ എന്നിങ്ങനെയാണ് വില. എസ് സീരീസ് സൗണ്ട്ബാര്‍ മോഡലായ S61അയുടെ വില 47,990 രൂപയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker