ENTERTAINMENT

‘സാമന്ത വിഷമിക്കണ്ട, എന്നും കൂടെയുണ്ടാകും’; യുവാവിന്റെ വിവാഹാഭ്യര്‍ഥനയ്ക്ക് തകര്‍പ്പന്‍ മറുപടിയുമായി താരം

ഒരുപാട് ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത റൂത്ത്പ്രഭു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ വിവാഹ അഭ്യര്‍ഥന നടത്തിയ യുവാവിന് തകര്‍പ്പന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയെ ടാ?ഗ് ചെയ്ത് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരമൊരു പോസ്റ്റിനാണ് നടി മറുപടിയുമായി എത്തിയിരിക്കുന്നത്.
‘സാമന്ത വിഷമിക്കണ്ട. എന്നും ഒപ്പമുണ്ടാകും. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്’ എന്ന അഭ്യര്‍ഥനയുമായിട്ടാണ് മുകേഷ് എന്ന ആരാധകന്‍ വീഡിയോ പങ്കുവെച്ചത്. സാമ്പത്തികമായി നല്ല നിലയിലെത്താന്‍ രണ്ടു വര്‍ഷത്തെ സമയം നല്‍കണമെന്നും വീഡിയോയില്‍ യുവാവ് പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് രസകരമായ ഈ വീഡിയോ വൈറലുമായി. ബാഗ് പാക്ക് ചെയ്ത് വിമാനത്തില്‍ കയറുന്നത് മുതല്‍ സാമന്തയുടെ വീട്ടില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ?ഗ്രാഫിക്‌സിന്റെ പിന്‍ബലത്തോടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വളരെപ്പെട്ടെന്ന് വൈറലായ ഈ വീഡിയോയ്ക്ക് വൈകാതെ കമെന്റുമായി സാമന്ത എത്തുകയായിരുന്നു. വീഡിയോയുടെ ബാക്ഗ്രൗണ്ടിലുള്ള ജിം തന്നെ ഏതാണ്ട് തന്നെ കണ്‍വിന്‍സ് ചെയ്തു’ എന്നാണ് സമാന്ത വീഡിയോയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് നടിക്ക് മറുപടിയുമായി എത്തുന്നത്.
സാമന്തയുമായുള്ള വിവാഹബന്ധം പിരിഞ്ഞ് മൂന്ന് വര്‍ഷത്തിനുശേഷമാണ് നാഗചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 2017-ലായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം.

Related Articles

Back to top button