ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 202223 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷികോല്‍പ്പാദന രംഗത്ത് 3.9 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളര്‍ച്ചയാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. സേവന രംഗത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 8.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗം കൊവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോക്സഭയില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ ഫലം ഇതിന് ശേഷം വൈകീട്ട് മൂന്നരയ്ക്ക് രാജ്യസഭയുടെ മേശപ്പുറത്തും വെക്കും. രാജ്യസഭയില്‍ അവതരണം കഴിഞ്ഞാല്‍ സാമ്പത്തിക സര്‍വേ ഫലം പുറത്തുവിടും. ഇതോടെ പൊതുജനത്തിന് ഇതിലെ വിശദാംശങ്ങള്‍ അറിയാനാകും.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഡോ അനന്ത നാഗേശ്വരന്‍ ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സന്‍സദ് ടിവിയും പിഐബി ഇന്ത്യയും ഇത് തത്സമയം പ്രദര്‍ശിപ്പിക്കും.