തിരുവനന്തപുരം: കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്ന പ്രൊഫ സര്‍ ജി എന്‍ സായിബാബയെ വ്യാജ കേസില്‍ കുടുക്കി തടവറയ്ക്കുള്ളിലിട്ട് വര്‍ഷങ്ങളോളം പീഡിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ ജയില്‍ ജീവിതമാണ് സായിബാബയെ രോഗബാധിതനാക്കിയതും മരണത്തിലേക്ക് നയിച്ചതും. നഗ്‌നമായ ഭരണകൂട ഭീകരതയാണത്.
യുക്തിവാദി സംഘവും ജനാധിപത്യ വേദിയും തിരുവനന്തപുരം തായ് നാട് ഹാളില്‍ സംയുക്തമായി സംഘടിപ്പിച്ച ജി എന്‍ സായിബാബ അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജഗോപാല്‍ അടക്കം പ്രമുഖ മനുഷ്യാവകാശ ജനാധിപത്യ പ്രവര്‍ത്തകര്‍ സംസാരിച്ചു. ടി എസ് പ്രദീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി കെ വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
119 Less than a minute