BREAKINGKERALA
Trending

സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല , 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

inarayതിരുവനന്തപുരം: വയാനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി.ചില കാര്യങ്ങളില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ നിലപാട്.5 ദിവസ ശമ്പളം നല്‍കാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകള്‍ക്കിടയിലുണ്ടായത്.അതിനിടെ ഒരു സംഘടന ഭാരവാഹികള്‍ തന്നെ കാണാന്‍ വന്നു, പ്രയാസങ്ങള്‍ പറഞ്ഞു
സംഘടനയുടെ നിലപാട് മാറ്റണമെന്നാണ് അവരോട് പറഞ്ഞത്.സാമൂഹിക പ്രതിബന്ധതയുണ്ടാകണം.5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്.എന്നാല്‍ ചില വ്യക്തികളുടെ പ്രശ്‌നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു കാര്യത്തിന് ദീര്‍ഘകാലം ഒരാള്‍ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്.ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാര്‍ക്കുണ്ടാകണം.ഒറ്റപെട്ട തെറ്റായ പ്രവണത കള്‍ ചെയ്യുന്നവരുണ്ട്.ഓണ്‍ലൈനില്‍ അപേക്ഷകള്‍ നല്‍കിയ ശേഷം അപേക്ഷ കനെ വിളിച്ചു വരുത്തുന്നുണ്ട്.അവര്‍ പഴയ ശീലം മാറ്റാന്‍ തയ്യാറാകുന്നില്ല.ആ ശീലം അവര്‍മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button