BREAKINGKERALA

സാഹിത്യനിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട: സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ (91) അന്തരിച്ചു. കൊടകര ശാന്തി ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെനട എം.ജി. റോഡില്‍ വരദയിലായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി.
വിവിധ ആനുകാലികങ്ങളില്‍ വിവിധ തൂലികാനാമങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ എന്നിവ പ്രസിദ്ധികരിച്ചു. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്‌സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്‌സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എന്‍. കൃഷ്ണപിള്ള സ്മാരകപുരസ്‌കാരം ലഭിച്ചു.
ഉള്‍ക്കാഴ്ച്ചകള്‍, സംസ്‌കാരത്തിന്റെ അടയാളങ്ങള്‍, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റ് കൃതികള്‍.പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂള്‍, കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്ന മാമ്പുഴ കുമാരന്‍ 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മലയാളവിഭാഗം അധ്യാപകനായിരുന്നു.
ഭാര്യ: റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്ന പരേതയായ പി.വി. രുഗ്മിണി. ( മക്കള്‍: മിനി (അധ്യാപിക, വി.എച്ച്.എസ്.എസ്. കാറളം) ജയകുമാര്‍ (ബിസിനസ് ലൈന്‍ മാനേജര്‍, ഫ്യുഗ്രോ കമ്പനി, മുംബൈ), അഡ്വ. ഗോപകുമാര്‍ (ഇരിങ്ങാലക്കുട)

Related Articles

Back to top button