LOCAL NEWSERANAKULAM

സാഹിത്യ പ്രതിഭാ സംഗമവും 41 പുസ്തകങ്ങളുടെ പ്രകാശനവും

കൊച്ചി: 2022 മെയ് 15 ന് തുരുത്തിക്കര ഒലീക്കല്‍ ഹാളില്‍ ലൈവ് ബുക്സിന്‍റെ സാരഥ്യത്തില്‍ സാഹിത്യപ്രഭാ പുരസ്കാരം, സാഹിത്യ ഫെലോഷിപ്പുകളുടെ വിതരണം, 41 പുസ്തകങ്ങളുടെ പ്രകാശനം എന്നിവ നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അനവധി മലയാളികളായ എഴുത്തുകാരുടെയും അവാര്‍ഡ് ജേതാക്കളുടെയും സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങ്. മലയാള ചലച്ചിത്ര തിരക്കഥ മേഖലയില്‍ ഹിറ്റ്മേക്കറായ എസ്. എന്‍ സ്വാമി ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ , കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യ വിമര്‍ശകനുമായ എം. കെ ഹരികുമാര്‍, മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല മുന്‍ സൈന്‍റിസ്റ്റും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഗ്രന്ഥകാരനുമായ സി. ആര്‍. ദാസ്, പ്രമുഖ കഥാകൃത്തും സാഹിത്യവിമര്‍ശകനുമായ എം.ഡി. ചന്ദ്രമോഹന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
2022 ചിങ്ങം 1 ന് തിരുവനന്തപുരം കേന്ദ്രമാക്കി ലൈവ് ബുക്സിന്‍റെ നേതൃത്വത്തില്‍ എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന് ആരംഭം കുറിക്കുമെന്നും. ഭാഷാപിതാവിന്‍റെ അനുസ്മരണാര്‍ത്ഥം സാഹിത്യകാരന്മാര്‍ക്കായി ‘മലയാള സാഹിതി പുരസ്കാരം’ ഏര്‍പ്പെടുത്തുമെന്നും ലൈവ് ബുക്സ് എഡിറ്ററും മാനേജറും കൂടിയായ സിദ്ധാര്‍ത്ഥന്‍ ചടങ്ങില്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker