KERALANEWS

സിഎച്ച്.സ്മാരക സമിതി പുരസ്‌കാരം  ഡോ അമാനുള്ള വടക്കാങ്ങരക്ക്

തിരുവനന്തപുരം: അറബി ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രവാസി എഴുത്തുകാരനായ ഡോ അമാനുള്ള വടക്കാങ്ങരക്ക് സി എച്ച് സ്മാരക പുരസ്ക്കാരം സമ്മാനിച്ചു.

തിരുവനന്തപുരം മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ സി.എച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പുരസ്‌കാരം നല്കി.

കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ദിശാബോധം നല്‍കിയ മഹാനായ നേതാവാണ് സി.എച്ച് മുഹമ്മദ് കോയയെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട നാല്‍പതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

കെ.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി.മാരായ പന്ന്യന്‍ രവീന്ദ്രന്‍, പീതാംബരക്കുറുപ്പ്, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, പബ്‌ളിക് പ്രൊസീക്യൂട്ടര്‍ അഡ്വ, ആര്‍.എസ് വിജയ് മോഹന്‍, സരസ്വതി ഗ്രൂപ്പ് ഓഫ് വിദ്യാലയ ചെയര്‍മാന്‍ ഡോ.ജി.രാജ് മോഹന്‍, ഭാരത്ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍,കലാപ്രേമി ബഷീര്‍ ബാബു, കരമന ബയാര്‍ സംസാരിച്ചു.

Related Articles

Back to top button