SPORTSCRICKET

സിഎസ്കെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ്

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ്. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ഡൽഹിയെ ടീം ഹോട്ടലിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച തന്നെ ഹസി കൊവിഡ് ബാധിതനായിരുന്നെങ്കിലും ഒരു തവണ കൂടി താരത്തിൻ്റെ സാമ്പിൾ ടെസ്റ്റ് ചെയ്യുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ഹസി ഇന്ത്യ വിടില്ല. ഐപിഎലിൽ കളിക്കുന്ന മറ്റ് ഓസ്ട്രേലിയൻ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും ചേർന്ന് മാൽദീവ്സിലേക്കും ശ്രീലങ്കയിലേക്കും മാറ്റുകയാണ്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ എന്നിവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker