സിക വൈറസ് സ്ഥിതിഗതി നിലയിരുത്താൻ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വിദഗ്ധരും വെക്ടർ രോഗ വിദഗ്ധരും അടങ്ങുന്നതാണ് സംഘം. സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സൂക്ഷമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെയാണ് കേരളത്തിൽ ആദ്യമായി സിക വൈറസ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്ത് 13 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.