ENTERTAINMENTMALAYALAM

സിനിമാക്കാര്‍ എന്ന പേരുള്ളതുകൊണ്ട് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല; അമ്മ സംഘടനയില്‍ നിന്നും സഹായം ലഭിച്ചിട്ടില്ലെന്ന് നടി മഞ്ജു

 


ലോക്ഡൗണ്‍ മാസങ്ങളായി നീണ്ടുപോയിട്ടും സിനിമാ മേഖലയിലെ പ്രതിസന്ധി തുടരുന്നു. സിനിമാ പ്രവര്‍ത്തകരില്‍ പലരും കഷ്ടത്തിലാണ്. അമ്മ സംഘടന വഴി പലര്‍ക്കും സഹായം എത്തിക്കുന്നുണ്ടെന്നുള്ള വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ നടി മഞ്ജു രംഗത്തെത്തി.

ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് മഞ്ജു പറയുന്നു. സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, പ്രധാന്യം അര്‍ഹിക്കുന്ന ചിലരുടെ കാര്യങ്ങള്‍ വിട്ടുകളയുകയാണ്. സിനിമാ മേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ട്. മറ്റൊരു ജോലിക്കും പോവാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മഞ്ജു പറഞ്ഞു.

സിനിമാക്കാര്‍ എന്ന പേരുള്ളതുകൊണ്ട് സര്‍ക്കാര്‍ തങ്ങളെയും തിരിഞ്ഞ് നോക്കുന്നില്ല. എന്റെ ഭര്‍ത്താവും സിനിമേഖലയില്‍ തന്നെയാണ്. രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല, തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു. ഓംശാന്തി ഓശാനയില്‍ അഭിനയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു തലവര മാറുന്നു, പക്ഷെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ആളുകള്‍ അവസരം തന്നാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ കഴിയൂ. നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്. അല്ലെങ്കില്‍ മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച് ഒരു ദിവസത്തെ പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യുമെന്നും മഞ്ജു പറയുന്നു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close