മൾട്ടിപ്ലക്സ് തീയറ്ററിൽ നാലംഗ കുടുംബത്തിന് ഒരു സിനിമ കണ്ടിറങ്ങിയാൽ കൈയ്യിൽ നിന്ന് പതിനായിരം രൂപ പോകുമെന്ന സംവിധായകൻ കരൺ ജോഹറിന്റെ വാദത്തിൽ മറുപടിയുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. മൾട്ടിപ്ലക്‌സുകൾ ടിക്കറ്റിൽ ഈടാക്കുന്ന ഭീമമായ തുക പ്രേക്ഷകരെ തിയറ്ററുകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും കരൺ ആരോപിച്ചു.എന്നാൽ കണക്കുനിരത്തിയുള്ള മറുപടിയാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഇപ്പോൾ നടത്തിയിരിക്കുന്നത്.‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചിലവ്. 10,000 അല്ല’, മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.
61 Less than a minute