BUSINESSBUSINESS NEWS

സിനിമ തിയേറ്ററുകള്‍ക്ക് തല്‍ക്കാലം ഗുഡ്‌ബൈ, ഇനി വെബ് സിരീസുകളുടെ കാലം

കൊച്ചി: സിനിമ തിയേറ്ററുകള്‍ അടച്ചതോടെ മലയാള സിനിമയും നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ വെബ് സീരിസുകളിലേക്ക് സിനിമ ലോകം ചുവട് മാറ്റുന്നു. സിനിമയോടൊപ്പം സൈനയും പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്. പുതിയ വെബ് സീരിസുകളുമായിട്ടാണ് സൈന പുതിയ OTT പ്ലാറ്റ്‌ഫോം ജനങ്ങളിലെക്കെത്തിക്കുന്നു. ‘സൈന പ്ലേ’ എന്ന OTT പ്ലാറ്റ്‌ഫോം. നിരവധി സിനിമക സൗജന്യമായും എക്‌സ്‌ക്ലുസിവ് റിലീസുകള്‍ ‘റെന്റ് എ മൂവി’ പ്ലാനുകള്‍ മുഖേനയും ലഭ്യമായ ‘സൈന പ്ലേ’ OTT ആപ്പ്, ആഡ്രോയിഡ് പ്ലേസ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
‘സൈന പ്ലേ’റിലീസ് ചെയ്യുന്ന ആദ്യത്തെ OTT സിനിമ സണ്ണി വെയ്‌നും ഹണിറോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അക്വാറിയം’ ആണ് . സണ്ണി വെയ്ന്‍,, ശാരി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി.കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.
രണ്ടു തവണ പ്രദശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രം ‘അക്വേറിയം’ എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം. . സംവിധായകന്‍ ദീപേഷിന്റെ കഥയ്ക്ക് ബല്‍റാം തിരക്കഥ സംഭാഷണമെഴുതുന്നു.
കണ്ണമ്പേത്ത് പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് എം.വര്‍മ്മ, മധു ഗോവിന്ദ് സംഗീതം പകരുന്നു.ബല്‍റാം എഴുതിയ വരികള്‍ക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റര്‍ രാകേഷ് നാരായണന്‍
മെയ് പതിനാലിന് ‘സൈന പ്ലേ’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ അക്വേറിയം പ്രദര്‍ശനത്തിനെത്തുന്നു.
നിരവധി തവണ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ
അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്.സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

Related Articles

Back to top button