കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്‌സൈസ് ചര്‍ച്ച നടത്തും.
ഓംപ്രകാശിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നത് നിരവധി ലഹരിപ്പാര്‍ട്ടികള്‍. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
47 Less than a minute