BREAKING NEWSKERALALATEST

സിപിഎം ആരോപണം ശരിവെക്കുന്നു, സ്വര്‍ണ്ണക്കടത്തില്‍ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കോടതി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്നാണ് ജയില്‍ മോചിതനായതിന് പിന്നാലെ സന്ദീപ് നായര്‍ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാം എന്ന ഓഫറായിരുന്നു ഇഡി നല്‍കിയതെന്ന് സന്ദീപ് നായര്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍ പറഞ്ഞു.
സന്ദീപ് നായര്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നതാണ്. കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് സിപിഎം നിലപാട് ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലുകളെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker