KERALABREAKING NEWSLATEST

സിപിഎം വിട്ട വാണം ചീറ്റിപ്പോയി; എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ നോക്കരുതെന്ന് ആദ്യമേ പറഞ്ഞു: കെ മുരളീധരന്‍

കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണം ആണെന്ന് കെ മുരളീധരന്‍ എംപി. എടുത്തുചാടി ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചതിന് വിപരീത ഫലമുണ്ടായി. വിളിച്ച മത-സാമുദിയായിക നേതാക്കള്‍ക്ക് പകരം വന്നത് പ്രതിനിധികളാണ്. സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും, എല്‍ഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെ ആ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. എടുത്തുചാടി ഷൈന്‍ ചെയ്യാന്‍ നോക്കേണ്ടയെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്. വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏര്‍പ്പാടാണ്. പക്ഷേ അത് വിപരീതഫലമുണ്ടാക്കി. സിപിഎമ്മിന് ന്യൂനപക്ഷങ്ങളുടെ സംരക്ഷണമല്ല ലക്ഷ്യം, പത്തു വോട്ട് കിട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker