സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു. നാളെ കൊണ്ട് സമ്മേളന നടപടികൾ പൂർത്തിയാക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്. തൃശൂർ സമ്മേളനങ്ങൾ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും.
കൊവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ടിപിആർ 30 ശതമാനത്തിന് മുകളിലുണ്ടായിരുന്നപ്പോളാണ് തിരുവനന്തപുരത്ത് പാർട്ടി സമ്മേളനങ്ങൾ പൂർത്തീകരിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി വി ശിവൻകുട്ടി, ഐബി സതീശൻ, ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് സംസ്ഥാനത്ത് ടിപിആർ ഉയർന്നപ്പോഴും സിപിഐഎം സമ്മേളന പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു