LATESTBREAKING NEWSKERALA

സിപിഐഎമ്മിനോട് പടവെട്ടിത്തുടങ്ങിയ രാഷ്ട്രീയം,’അഗ്രസീവ് പൊളിറ്റീഷന്‍’ എന്ന് വിളിപ്പേര്; കെ.സുധാകരന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

കൈകരുത്തിന്റെ രാഷ്ട്രീയം വാഴുന്ന കണ്ണൂരില്‍ ജയപരാജയങ്ങള്‍ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരന്‍. 1996 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ, 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്സഭാംഗം. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകള്‍ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി.

1948ല്‍ കണ്ണൂര്‍ നടാലില്‍ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനം കഴിഞ്ഞ് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980ലും 82ലും ജനത പാര്‍ട്ടി ടിക്കറ്റില്‍ എടക്കാട് അസംബ്ലി മണ്ഡലത്തില്‍ നിന്നും മത്സരിച്ചു തോറ്റു. 1984 ല്‍ ഇടതു പാളയം വിട്ടു കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കരുണാകരന്റെ വലംകൈ ആയിരുന്ന എന്‍ രാമകൃഷ്ണനില്‍ നിന്നും കണ്ണൂര്‍ ഡിസിസി പിടിച്ചെടുത്തതോടെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗമായി. 2014ലെ ലോക്സഭ തിരെഞ്ഞെടുപ്പില്‍ കണ്ണൂരിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയിലും തോറ്റ ചരിത്രവുമുണ്ട് കെ.സുധാകരന്.

സിപിഐഎമ്മിനെതിരെയുള്ള അക്രമരാഷ്ട്രീയ ആരോപണങ്ങളാണ് കെ സുധാകരന്റെ തുറുപ്പുചീട്ട്. അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധം, സിപിഐഎം നേതാവ് ഇപി ജയരാജനെ ട്രെയിനില്‍ വെച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം, കണ്ണൂര്‍ സേവറി ഹോട്ടല്‍ ബോംബാക്രമണം, അങ്ങനെ അങ്ങനെ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള അക്രമസംഭവങ്ങളില്‍ പലതിലും സിപിഐഎം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും ഇതേ സുധാകരനെ തന്നെ.

കെ.സുധാകരന്റെ രാഷ്ട്രീയ ജീവിതം ഒറ്റനോട്ടത്തില്‍;

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

പിന്നീട് നിയമബിരുദം

1969ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു

Inline

1971ല്‍ കെ.എസ്.യു(ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറി

1973ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ്

1976ല്‍ യൂത്ത് കോണ്‍ഗ്രസ്(ഒ) സംസ്ഥാന പ്രസിഡന്റ്

1978ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു

1978 മുതല്‍ 81 വരെ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്

1981ല്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി

1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

1991 മുതല്‍ പത്ത് വര്‍ഷം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്

1996ല്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍

2001, 2006 നിയമസഭാ തെരഞ്ഞടുപ്പുകളില്‍ കണ്ണൂരില്‍ വിജയമാവര്‍ത്തിച്ചു

2001ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി

2009ല്‍ കണ്ണൂരില്‍ നിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

2014 ലോക്സഭാ, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയം

2018ല്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്

2019ല്‍ കണ്ണൂരില്‍ നിന്ന് വീണ്ടും ലോക്സഭാംഗം

2021- കെപിസിസി അധ്യക്ഷന്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker