BUSINESSBUSINESS NEWS

സിപ്ലയുടെ ശുചിത്വ ഉല്പന്നശ്രേണി വിപണിയില്‍

കൊച്ചി സിപ്ലയുടെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വിഭാഗമായ, സിപ്ല ഹെല്‍ത്ത്, ശുചിത്വ ഉല്പന്നങ്ങളുടെ പുതിയൊരു ശ്രേണി, സിപ് ഹാന്‍ഡ്‌സ് അവതരിപ്പിച്ചു. അണുക്കളില്‍നിന്നും പരിപൂര്‍ണ സംരക്ഷണം നല്‍കുന്ന ഹാന്‍ഡ് വാഷ്, സിപ് ഹാന്‍ഡ്‌സ് പ്ലസ് മിസ്റ്റ് സ്‌്രേപ ഹാന്‍ഡ് സാനിറ്റൈസര്‍, സ്മാര്‍ട്ട് മിസ്റ്റ് സ്‌്രേപ ഹാന്‍ഡ് സാനിറ്റൈസര്‍, സ്മാര്‍ട്ട് ജേം പ്രൊട്ടക്ഷന്‍ സോപ് എന്നിവ സിപ് ഹാന്‍ഡ്‌സ് ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താനുള്ള ഫലപ്രദമായ ഒരു മാര്‍ഗമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
കൈകള്‍ വൃത്തിയാക്കുന്ന ശീലം പതിവാക്കിയാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ 16 ശതമാനം മുതല്‍ 21 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ് സിപ് ഹാന്‍ഡ്‌സ് നിറവേറ്റുന്നതെന്ന് സിപ്ല ഹെല്‍ത്ത് സിഇഒ ശിവംപുരി പറഞ്ഞു.
കറ്റാര്‍ വാഴ അടങ്ങിയ 200മിലി സിപ് ഹാന്‍ഡ്‌സ് ടോട്ടല്‍ ജേം പ്രൊട്ടക്ഷന്‍ ഹാന്‍ഡ് വാഷിന്റെ വില 79 രൂപയാണ്. ജേം പ്രൊട്ടക്ഷന്‍ സോപ്പിന്റെ വില 32 രൂപയാണ്. 100 മിലി മിസ്റ്റ് സ്‌്രേപ ഹാന്‍ഡ് സാനിറ്റൈസര്‍ 50 രൂപയ്ക്ക് ലഭിക്കും. 72.34 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഹാന്‍ഡ് സാനിറ്റൈസര്‍.
ആന്റിസെപ്റ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, ഡിസിന്‍ഫെക്റ്റന്റ് സ്‌പ്രേ, ആന്റിസെപ്റ്റിക് ഡിസിന്‍ഫെക്റ്റന്റ് ലിക്വിഡ്, ജേം പ്രൊട്ടക്ഷന്‍ വൈപ്‌സ്, ക്ലോറോഹെക്‌സിഡൈന്‍ ഗ്ലൂക്കോണൈറ്റ് ഹാന്‍ഡ് റബ് തുടങ്ങി എട്ടോളം ഉല്പന്നങ്ങള്‍ സിപ് ഹാന്‍ഡ്‌സ് ശുചിത്വശ്രേണിയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker