EDUCATIONCAREER

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ ആരംഭിക്കും. ഒന്നാം ടേം പരീക്ഷയുടെ ടൈംടേബിള്‍ ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്‌നിഷന്‍ (MCQ-OMR) ചോദ്യ പേപ്പറാണ് നല്‍കുക. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ആദ്യ ടേമില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാവില്ല. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സിബിഎസ്ഇ വിഭജിച്ചത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാകും നടക്കുക.

രണ്ടു ടേമുകളിലെയും വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം തയ്യാറാക്കുക. രണ്ടാം ടേം പരീക്ഷ സബ്‌ജെക്ടീവ് ടൈപ്പ് ആണ്. പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ടാവും. 120 മിനിറ്റായിരിക്കും പരീക്ഷ.അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ട്ടലില്‍ കയറി പട്ടിക സമര്‍പ്പിക്കാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker