LATESTOTHERSSPORTS

സിറ്റ്‌സിപാസും ക്വിറ്റോവയും പുറത്ത്; ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍

ലണ്ടന്‍: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മടങ്ങി എത്തിയ വിംബിള്‍ഡണിന് വന്‍ അട്ടിമറിയോടെ തുടക്കം. ഫ്രഞ്ച് ഓപ്പണ്‍ റണ്ണേഴ്‌സ് അപ്പും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ ഫ്രാന്‍സസ് തിയോഫെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് സിറ്റ്‌സിപാസ് പരാജയപ്പെട്ടു. ,സ്‌കേര്‍ 64, 64,.63.
അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. വനിതകളില്‍ പത്താം സീഡ് പെട്രോ ക്വിറ്റോവയും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. സ്റ്റീഫന്‍സിനോടാണ്‌തോല്‍വി. സ്‌കോര്‍ 63,64അരൈന സെബലങ്ക, ഗാര്‍ബൈന്‍ മുഗുരുസ, മാര്‍ഡി കീസ്, എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.
ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സിറ്റ്‌സിപാസിന്റെ എതിരാളിയായിരുന്ന ജോക്കോവിച്ച് ഒന്നാം റൗണ്ട് കടന്നു. ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപര്‍ക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ലോക ഒന്നാം നമ്ബര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 46, 61, 62, 62

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker