BREAKING NEWSKERALA

സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സില്‍വര്‍ ലൈനിനു വേണ്ട ഭൂമി ഏറ്റെടുക്കുന്ന നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍. സര്‍വേ നടപടികള്‍ക്കായും കെറെയില്‍ ഓഫിസുകള്‍ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി വരുന്ന ബുധനാഴ്ച കോടതി പരിഗണിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ റെയില്‍വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. റെയില്‍വേ പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിനോ റെയില്‍വേയ്‌ക്കോ ആണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണ്.
കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തില്‍ 11 ജില്ലകളില്‍ ഓഫിസ് തുറക്കുന്നതിനും ഭൂമി സര്‍വേ നടപടികള്‍ക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker