NEWSKERALA

സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ പുരസ്ക്കാരം നിഷ അനിൽ കുമാറിന്

കരുനാഗപ്പള്ളി:സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം നിഷ അനിൽകുമാറിൻ്റെ അവധൂതരുടെ അടയാളങ്ങൾ എന്ന നോവലിന് ലഭിച്ചു.

25,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ.സി. ഉണ്ണികൃഷ്ണൻ, ഡോ.സുരേഷ് മാധവ്, ഡോ.നിസാർ കാത്തുങ്ങൽ എന്നിവരടങ്ങിയ ജൂറിയാണ്അവാർഡ് കൃതി തെരഞ്ഞെടുത്തത്.

നവംബർ ഒന്നിന് വൈകിട്ട് 4ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.

പത്രസമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ. ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ ,എൻ.എസ്.അജയകുമാർ, എൻ അജികുമാർ, സജിത നായർ എന്നിവർ പങ്കെടുത്തു.ലോക പ്രശസ്ത ദാർശനികരായ സാർത്രിന്റെയും സിമോൺ ഡി ബുവെ യുടെയും ജീവിതത്തെ അവലംബിച്ചുള്ള നോവലാണ് അവധൂതരുടെ അടയാളങ്ങൾ.

Related Articles

Back to top button