KERALAENTERTAINMENTLATESTMALAYALAM

സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: നടി അമ്പിളിദേവിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആദിത്യനെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദിത്യനെ ജനറല്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് ആദിത്യനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുള്ള കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യന്‍ എന്ന ഭര്‍ത്താവ് ജയനുമായുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു. ‘ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,’ ജയന്‍ പറഞ്ഞതിങ്ങനെ.
അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആദ്യ വിവാഹത്തിന് മുന്‍പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാള്‍ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാല്‍ ആ ബന്ധത്തില്‍ താത്പ്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞുമാറിയെന്നും അമ്പിളി. ജയന്‍ ആരോപിക്കുന്ന നിലയില്‍ മോശമായ ബന്ധമാണെങ്കില്‍, അത്തരം മോശം രീതിയില്‍ താന്‍ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു.
അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യന്‍ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്‌നേഹത്തോടെ പെരുമാറി. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ജയന്റെ തൃശൂരിലെ വീട്ടില്‍ തങ്ങിയത്. അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ജയനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.
തന്റെ പക്ഷത്തെ കാര്യങ്ങള്‍ക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭര്‍ത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും, ജയന്‍ വീട്ടില്‍ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു.
തൃശൂരിലെ സ്ത്രീ ജയന്‍ താമസിക്കുന്ന വാടകവീടിന്റെ മുകളിലാണ് താമസം. ഇവര്‍ ഒരു കോളേജ് പ്രൊഫസറാണ്. ഈ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയന്‍ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി ഈ അഭിമുഖത്തില്‍ ആരോപിക്കുന്നു. ഇവര്‍ ഗര്‍ഭിണിയാവുകയും ചെയ്തു. സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ആ സ്ത്രീയും ആദിത്യനും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍, അമ്പിളിയോടുള്ള ദേഷ്യത്തിന് ചെയ്തതാണ് എന്നായിരുന്നു മറുപടി എന്നും അവര്‍ പറഞ്ഞു. ഇതിനു പുറമെ താന്‍ വിവാഹ ശേഷം നേരിട്ട ഒട്ടനവധി കാര്യങ്ങള്‍ അമ്പിളി ഈ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
എന്തായാലും നില്‍വില്‍ താന്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇനി ഭാവിയില്‍ തീരുമാനം എന്താകുമെന്ന് ഇപ്പോള്‍ പറയാനും സാധിക്കില്ലെന്ന് അമ്പിളി.

Related Articles

Back to top button