ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ എന്‍എസ്എസ് കരയോഗം പ്രവര്‍ത്തകര്‍ ജി.സുകുമാരന്‍ നായരുടെ കോലംകത്തിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം. സമുദായ നേതൃത്വത്തിലിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിലുള്ള പ്രതിഷേധമെന്നാണ് അംഗങ്ങളുടെ വിശദീകരണം.
ചെട്ടികുളങ്ങര കോയിക്കത്തറയില്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരുവിഭാഗം അംഗങ്ങളാണ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി, കോലം കത്തിച്ചത്. സുകുമാരന്‍ നായര്‍ ഏകാധിപതിയാണെന്നും പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരന്‍ നായരെന്ന വ്യക്തിക്കെതിരെ ആണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് പ്രതിഷേധം നടന്ന കോയിക്കത്തറ അടക്കമുള്ള ചെട്ടികുളങ്ങര മേഖല. തിരഞ്ഞെടുപ്പ് സമയത്ത് സുകുമാരന്‍ നായര്‍ കൈകൊണ്ട യുഡിഎഫ് അനുകൂല രാഷ്ട്രീയ നിലപാടുകളാണ് കരയോഗം അംഗങ്ങളെ ചൊടിപ്പിച്ചത്.
**