BREAKING NEWSWORLD

സുക്കര്‍ബര്‍ഗിന്റെ പുറകിലെ ബുക്ക് ഷെല്‍ഫില്‍ എന്തുകൊണ്ട് ബാര്‍ബിക്യൂ സോസ്?

സമൂഹ മാധ്യമരംഗത്തെ അതികായനായ ഫേസ്ബുക് ഇന്‍കോര്‍പറേറ്റഡ് കഴിഞ്ഞ ദിവസമാണ് പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. മെറ്റ എന്നാണ് തങ്ങളുടെ കമ്പനിയുടെ പുത്തന്‍ പേര് എന്ന് ഫേസ്ബുക് സഹസ്ഥാപകനും സിഇഓയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തത്സമയം സ്ട്രീം ചെയ്ത വെര്‍ച്വല്‍ ഓഗ്‌മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ചിലര്‍ക്ക് മെറ്റ എന്ന പേര് സ്വീകാര്യമാണെങ്കില്‍ മറ്റൊരു കൂട്ടം ജനങ്ങള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എന്ന മറ്റൊരു കൂട്ടം ജനങ്ങള്‍ക്ക് പുതിയ പേര് ഒരു വിഷയമേയല്ല. എന്തുകൊണ്ട് സുക്കര്‍ബര്‍ഗിന്റെ പുറകിലെ ബുക്ക് ഷെല്‍ഫില്‍ എന്തുകൊണ്ട് ബാര്‍ബിക്യൂ സോസ്? എന്നതാണ് അവരുടെ വിഷയം.
പുതിയ പേര് മെറ്റാവേര്‍സ് നിര്‍മ്മിക്കുന്നതിലെ കമ്പനിയുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുതാണ് എന്നാണ് സുക്കര്‍ബര്‍ഗ് ലോഞ്ച് വിഡിയോയില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ പറയുന്ന വിഡിയോയില്‍ സുക്കര്‍ബര്‍ഗിന്റെ പുറകിലെ ബുക്ക് ഷെല്‍ഫില്‍ ഒരു കുപ്പിയും അതിനടുത്തായി പുസ്തകങ്ങളും കാണാം. സ്വാഭാവികമായും ചിന്തിക്കാവുന്ന കാര്യമാണ് എന്തുകൊണ്ട് ബുക്ക് ഷെല്‍ഫില്‍ ഒരു കുപ്പി എന്ന്? അധികം താമസമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അത് ബാര്‍ബിക്യൂ സോസ് ആണ് എന്ന് കണ്ടെത്തി. പിന്നീടുണ്ടായത് പലവിധ സിദ്ധാന്തങ്ങളാണ്.
കൃത്രിമബുദ്ധിയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ബാര്‍ബിക്യൂ സോസിന്റെ പരസ്യം ഫേസ്ബുക്ക് തിരുകി കയറ്റിയതാണ് എന്നതാണ് ഒരു കൂട്ടരുടെ വാദം. അപ്‌റോക്ക്‌സ് എന്ന ട്വിറ്റെര്‍ ഉപഭോക്താവിന്റെ അഭിപ്രായത്തില്‍ സ്വീറ്റ് ബേബി റേ കമ്പനിയുടെ ബാര്‍ബിക്യൂ സോസിനോട് സുക്കര്‍ബര്‍ഗിന് പ്രത്യേക താല്പര്യം ഉണ്ടെന്നും പലപ്പോഴും ബാര്‍ബിക്യൂ സോസ് ചേര്‍ത്ത ഇറച്ചിക്കറികളെപ്പറ്റി ഫേസ്ബുക് സിഇഓ വാചാലനാവാറുണ്ടത്രെ. ഇതാണ് വിഡിയോയില്‍ സ്വീറ്റ് ബേബി റേ കമ്പനിയുടെ ബാര്‍ബിക്യൂ സോസ് പ്രദര്‍ശിപ്പിച്ചത് എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഏറ്റവും വിശ്വസനീയമായ വാദം ഇതാണ്. പുസ്തകം മറിഞ്ഞു വീഴാതിരിക്കാന്‍ ഒരു ഭാഗത്ത് ബാര്‍ബിക്യൂ സോസ് വച്ചിരിക്കുന്നു എന്ന് മാത്രം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker