KERALALATEST

സുഗതകുമാരിക്ക് കോവിഡ്

തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിത്തിലാണ്.

ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവ് വിഎം സുധീരനും ഇന്ന് കോവിഡ് സ്ഥിരീകിരച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.

Related Articles

Back to top button