കൊച്ചി: 2008ല്‍ കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നുള്ള ബ്രാന്‍ഡായ ഫാംഫെഡ് അഗ്രഹാരം സാമ്പാര്‍പൊടി, സാമ്പാര്‍പൊടി, ചിക്കന്‍ മസാല, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ബജ്ജി മസാല എന്നീ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. ചലച്ചിത്ര താരം നവ്യാ നായര്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു.
പാലക്കാട് കോഴിപ്പാറയിലെ കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കില്‍ ഫാംഫെഡിന്റെ ആധുനിക സൗകര്യങ്ങളുള്ള പുതിയ നിര്‍മാണ യൂണിറ്റിലാണ് ഉല്‍പ്പാദനം. പ്രൊഡക്റ്റ് മിക്സിംഗിലും പാക്കിംഗിലും ഉപയോഗിക്കുന്ന അതിനൂതന മെഷീനറികളാണ് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കിലെ യൂണിറ്റില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ചെയര്മാന് രാജേഷ് ചന്ദ്രശേഖരന് പിള്ള പറഞ്ഞു. കഴിഞ്ഞ 3 മാസമായി നടന്ന
പരീക്ഷണ ഉല്‍പ്പാദനം വിജയകരമായതിനെത്തുടര്‍ന്നാണ് പൂര്‍ണതോതിലുള്ള ഉല്‍പ്പാദനത്തിനും വിപണനത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുക. വൈകാതെ തമിഴ്നാട്ടിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രതിദിനം ആറ് ടണ്‍ ഉല്പാദന ശേഷിയുള്ളതാണ് ഫാക്ടറി. ഫാക്ടറിയിലും വിപണനരംഗത്തുമായി മൊത്തം 300 ലധികം പേര്‍ക്ക് തൊഴില്‍ നല്കി കഴിഞ്ഞെന്നും ചെയര്മാന് പറഞ്ഞു.
പാലക്കാട്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, ഗുരുവായൂര്‍, എറണാകുളം, തൊടുപുഴ, പാല, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളില്‍ തുറന്നു കഴിഞ്ഞ ബിസിനസ് സെന്ററുകളും ജില്ലാ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുളള സ്റ്റോക്ക് പോയിന്റുകളും കേന്ദ്രീകരിച്ച് ഫാംഫെഡ് നേരിട്ടു തന്നെയാണ് വിതരണം നടത്തുക. ഇങ്ങനെ നേരിട്ട് വിപണനം നടത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് ശരിയായ വില നല്കുവാനും ഇടനിലക്കാരെടുക്കുന്ന ലാഭം ഒഴിവാക്കി പരമാവധി താഴ്ന്ന
വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നമെത്തിക്കാനാകുമെന്നും ചെയര്മാന് പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുളളില്‍ മൂല്യവര്‍ധിത ഫാംഫെഡ് ഉല്‍പ്പന്നങ്ങളില്‍ നിന്നു മാത്രം 600 കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്മാന് രാജേഷ് ചന്ദ്രശേഖരന് പിളള പറഞ്ഞു.