വീട്ടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്നൊരു പതിവാണ്. വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളും വീട് കയറിയുള്ള ആക്രമണങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ ഇവ ഏറെ സഹായിക്കുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍ പതിഞ്ഞ ആളുകളെ കണ്ട് അദ്ദേഹം ഡൈവേഴ്‌സിന് അപേക്ഷിച്ചു, നോണ്‍ എസ്‌തെറ്റിക്‌സ് തിംഗ്‌സ് എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ജോലിയിലായിരിക്കുമ്പോള്‍ ഭര്‍ത്താവ് സ്വീകരണമുറിയില്‍ ക്യാമറ ഒളിപ്പിച്ചു. അവന്‍ ഇത് കാണുന്നു..’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് പലപ്പോഴായി നാലോളം പുരുഷന്മാരെയാണ് സ്ത്രീ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം ഏതാണ്ട് മൂന്ന് കോടി ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ചിലര്‍ സ്ത്രീയെ വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ അവരുടെ സാഹചര്യങ്ങള്‍ കൂടി മനസിലാക്കണമെന്ന് കുറിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ലജ്ജാകരമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.
ഈ വര്‍ഷം ഏപ്രിലില്‍ സമാനമായ ഒരു കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയിരുന്നു. പോലീസിന്റെ അധികാരം ഉപയോഗിച്ച് സൗത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥനായ റയാന്‍ ടെറല്‍ തന്റെ ഭാര്യയ്ക്ക് നേരെ ചാരപ്പണി നടത്തിയിരുന്നു. ഇതിനായി ഭാര്യ പോകുന്ന വഴികളിലെ സിസിടിവി കാമറയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ്യ്ക്ക് വേണ്ടിയാണ് നിരീക്ഷണം എന്നായിരുന്നു റയാന്‍ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീടാണ് ഇയാള്‍ക്ക് സംശയരോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് റയാനെ തരംതാഴ്ത്തിയത്.
69 1 minute read