BREAKINGKERALA

സുരേഷ് ഗോപിയെ പൂരപ്പറമ്പിലെ ആക്ഷന്‍ ഹീറോയാക്കി, എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് എഡിജിപിക്ക് വഴിവെട്ടി- തിരുവഞ്ചൂര്‍

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കാണികളുടെ രക്ഷകനായി എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ?ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ?ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂര്‍ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ?ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ഇതിന് പോലീസ് അനുമതി നല്‍കുമോ? സുരേഷ് ?ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്’- അദ്ദേഹം വിമര്‍ശിച്ചു.
പൂരം നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂര്‍ സഭയില്‍ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പൂരം കലക്കലില്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച സഭയില്‍ പുരോ?ഗമിക്കുകയാണ്. സഭാസമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

Related Articles

Back to top button