BREAKINGKERALA
Trending

‘സുരേഷ് ഗോപി ജയിച്ചത് മതവികാരം ഇളക്കിവിട്ട്’, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ഹര്‍ജി; ഇന്ന് പരിഗണിക്കും

തൃശൂര്‍ : തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറിയിട്ടുമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുക.

Related Articles

Back to top button