KERALALATEST

‘സുരേഷ് ​ഗോപി മത്സരിക്കരുത്’; പോസ്റ്റുമായി രാമസിം​ഹൻ: തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ എന്ന് ബിജെപി നേതാവ്, മറുപടി

സുരേഷ് ​ഗോപി തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ (അലി അക്ബർ). ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം.  പ്രിയ സുരേഷ് ​ഗോപി മത്സരിക്കരുത് എന്നാണ് രാമസിം​ഹൻ കുറിച്ചു. പിന്നാലെ രാമസിംഹനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധിപേർ രം​ഗത്തെത്തി.

കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂർക്കാർ തീരുമാനിച്ചോളാം കോയാ.- എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെകെ കമന്റ് ചെയ്തു. വൈകാതെ ഇതിന് മറുപടിയുമായി രാമസിംഹൻ രം​ഗത്തെത്തി.

താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്,കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്‌താൽ ആ പേരെ വായിൽ വരൂ..ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്. – എന്നാണ് രാമസിംഹൻ കുറിച്ചത്.

വിമർശനം കനത്തതോടെ അനീഷിന്റെ കമന്റ് പങ്കുവച്ചുകൊണ്ട് രാമസിംഹൻ മറ്റൊരു പോസ്റ്റുമിട്ടു. ബിജെപിയെ വിമർശിച്ചാൽ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പോസ്റ്റിലൂടെ രാമസിംഹൻ പറഞ്ഞത്. ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നും അദ്ദേഹം കുറിച്ചു.

രാമസിംഹന്റെ പോസ്റ്റ്

ഞാൻ ഇടതു പക്ഷത്തെ വിമർശിക്കാറുണ്ട്, വലതു Transaction വിമർശിക്കാറുണ്ട്, ബിജെപി യെ വിമർശിച്ചാൽ കിട്ടുന്നത് എന്താണെന്നറിയാമോ? ഹൈന്ദവനായ എന്നേ കോയേ എന്ന് വിളിക്കും.
അതും വെറും പ്രവർത്തകനല്ല,
തൃശൂർ ജില്ലാ പ്രസിഡന്റ്, ഇവരാണ് സനാതന ധർമ്മത്തെ പോഷിപ്പിക്കാൻ വരുന്നത്.
സുരേഷ് ഗോപി മത്സരിക്കരുത് എന്നതായിരുന്നു എന്റെ പോസ്റ്റ്‌.അതെന്റെ വ്യക്തിപരമായ അഭിപ്രായം, എന്റെ fb യിൽ പോസ്റ്റ്‌ ചെയ്തത്.
അതിന് എന്റെ വിശ്വാസത്തെ പോലും ഹനിക്കുന്ന രീതിയിൽ പോസ്റ്റിട്ട ജില്ലാ പ്രസിഡന്റ്,തുടർന്ന് അദ്ദേഹത്തിന്റെ സിൽബന്ധികളും കോയാ എന്ന് തന്നെയാണ് അഭിവാദനം ചെയ്തത്.
എന്നേ അപമാനിച്ചോളൂ..
എന്റെ ധർമ്മത്തെ ചോദ്യം ചെയ്യരുത്.
നിങ്ങൾ മതേതര വാദികളാണെന്ന് തെളിയിക്കാൻ എന്നേ വേട്ടയാടരുത്, ഈ വേട്ടയാടാൽ തുടങ്ങിയത് എന്നുമുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമസിംഹനായത് മുതൽ തന്നെ.
ആരാണ് രാമസിംഹൻ എന്ന് തൃശൂർ ബിജെപി പ്രസിഡന്റിന് അറിയില്ലെങ്കിൽ വിവരമുള്ളവർ പറഞ്ഞുകൊടുക്കുക..
ഈ രാമസിംഹൻ കോയയല്ല.
ആത്മാഭിമാനമുള്ള ഹിന്ദുവാണ്
നിങ്ങൾക്കില്ലാത്ത ഒന്ന്
എന്റെ ഹൃദയത്തിൽ ഉണ്ട്.
അത് കാരന്തൂറിലെത്തുമ്പോൾ
വളയുന്നതല്ല.
അതിന്റെ കാരണം ഇത് തന്നെയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker