BOLLYWOODENTERTAINMENT

സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിന്റെ കണ്ണു തുറപ്പിക്കണം; വിവേക് ഒബ്‌റോയ്

ബോളിവുഡ് പുനരാലോചിക്കണമെന്ന് നടന്‍ വിവേക് ഒബ്‌റോയ്. സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിന്റെ കണ്ണു തുറപ്പിക്കണം. സിനിമ മേഖല ഒരു കുടുംബം പോലെ ആകണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണവും സ്‌നേഹവും വേണമെന്നും വിവേക് ഒബ്‌റോയ് പറയുന്നു

ഉയര്‍ന്ന വിദ്യാഭ്യാസവും എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന സുശാന്തിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിഷാദരോഗമാണെന്നുള്ള നിഗമനത്തിലെത്തുമ്പോള്‍ അവന് ഇതിനുമാത്രം പ്രശ്‌നം ഉണ്ടായതായി അറിയാതെ പോയെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. ഇനിയെങ്കിലും സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കുമെന്ന് കരണ്‍ ജോഹര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
Close
Close