BREAKINGNATIONAL

സൂക്ഷിച്ചോ; ഡേറ്റിംഗ് ആപ്പില്‍ മെസ്സേജ്, യുവതി ആവശ്യപ്പെട്ടത് 7 കോടിയുടെ ഗിഫ്റ്റ് കാര്‍ഡ്

ഓണ്‍ലൈനില്‍ ഇഷ്ടം പോലെ തട്ടിപ്പ് നടക്കുന്നുണ്ട്. അതില്‍ ഇപ്പോള്‍ ഡേറ്റിംഗ് ആപ്പുകളും തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതില്‍ പ്രധാനമാണ് ഡേറ്റിന് പോവുക, ഒരുപാട് ഭക്ഷണം കഴിച്ച ശേഷം ഒരാള്‍ ഒറ്റയ്ക്ക് വലിയ ബില്ല് അടക്കേണ്ടി വരിക എന്നത്. എന്നാല്‍, അതിനേക്കാള്‍ ഒരുപടി കൂടി കടന്ന് വിലയേറിയ സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങിയാല്‍ എന്താവും അവസ്ഥ അതുപോലെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഹിഞ്ച് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയാണ് യുവാവിനോട് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. യുവാവും യുവതിയും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് യുവാവ് തന്നെയാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചത്. അതില്‍ യുവതി ചോദിക്കുന്നത് ബ്രോ ഗേ ആണോ എന്നാണ്. അങ്ങനെ തോന്നാന്‍ എന്താണ് കാരണം എന്ന് യുവാവ് തിരിച്ചു ചോദിക്കുന്നുണ്ട്. പ്രൊഫൈല്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി എന്നാണ് യുവതിയുടെ മറുപടി.
പ്രത്യേകമായി എന്ത് കാരണം കൊണ്ടാണ് അങ്ങനെയൊരു തോന്നലുണ്ടായത് എന്ന് യുവാവ് ചോദിക്കുന്നുണ്ട്. എന്തായാലും, പിന്നീട് യുവാവ് താന്‍ ഗേ അല്ല എന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അപ്പോള്‍ യുവതി അത് തെളിയിക്കാനാണ് പറയുന്നത്. ഗൂഗിളില്‍ എന്നെ കുറിച്ച് തിരഞ്ഞ് നോക്കൂ, അതില്‍ ആവശ്യത്തിന് തെളിവുണ്ടാകും എന്ന് യുവാവ് പറയുന്നു. എന്നാല്‍, യുവതിക്ക് അത് ബോധ്യപ്പെട്ടില്ല. അവസാനം യുവതി പറയുന്നത്, ഗേ അല്ലെന്ന് തെളിയിക്കാന്‍ തനിക്ക് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വാങ്ങിത്തരൂ എന്നാണ്.
ആദ്യം 7 കോടിയുടെ ഗിഫ്റ്റ് കാര്‍ഡാണ് യുവതി ചോദിക്കുന്നത്. പിന്നീട് അത് ഒരു ഫോണ്‍ കവര്‍ വാങ്ങാനായി 999 രൂപയുടേത് മതി എന്നാണ് പറയുന്നത്.
എന്തായാലും, യുവാവിന്റെ പോസ്റ്റ് ആളുകളെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെയൊക്കെയാണ് ആളുകള്‍ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നാണ് ആളുകള്‍ അന്തംവിട്ടത്.

Related Articles

Back to top button