BUSINESSBUSINESS NEWS

സൂപ്പര്‍ താരം രണ്‍വീര്‍ സിങ് വിക്‌സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി : ലോക്തതിലെ ഒന്നാം നമ്പര്‍ സ്ഥാത്ത് നില്‍ക്കുന്ന കഫ് ആന്റ് കോള്‍ഡ് ബ്രാന്‍ഡ് ആയ വിക്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ് എത്തും. യുവാക്കളിലേക്ക് കൂടുതലായി എത്താനും കിച്ച് കിച്ച് അകറ്റി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പര്യാപതരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടന്നത്. രണ്‍വീറിന്റെ മികച്ച വ്യക്തിത്വവും യുവാക്കളുമായുള്ള ശക്തമായ ബന്ധവും പ്രയോജനപ്പെടുത്താനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
തന്റെ വീട്ടിലും താന്‍ വളുരുമ്പോഴും വിക്‌സ് എന്നും തങ്ങളുടെ ഒരു ഭാഗമായിരുന്നു എന്ന് രണ്‍വീര്‍ സിങ് പറഞ്ഞു. തൊണ്ടയിലെ അസ്വസ്ഥതകള്‍ മാറ്റാനായി താന്‍ എപ്പോഴും വിക്‌സ് കഫ് ഡ്രോപ്‌സ് പ്രയോജനപ്പെടുത്തിയിരുന്നു .കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്ന വിക്‌സുമായി സഹകരിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു യുവാക്കളെ കിച്ച് ഇല്ലാതെ സംസാരിക്കാനും ഏറ്റവും മികച്ച രീതിയില്‍ ലോകത്തെ അഭിമുഖീകരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി നിലനില്‍ക്കുന്നതും കിച്ച് കിച്ച് അകറ്റാനായി രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ സന്ദേശമാണ് വിക്‌സ് ഗുളികയുടേതെന്ന് പ്രോക്ടര്‍ ആന്റ് ഗാംബിള്‍ പേഴ്‌സണല്‍ ഹെല്‍ത്ത് കെയര്‍ വിഭാഗം മേധാവിയും സീനിയര്‍ ഡയറക്ടറുമായ സാഹില്‍ സേത്തി പറഞ്ഞു. വിപുലമായ സമൂഹത്തോട് ബന്ധപ്പെടുവാന്‍ രണ്‍വീറിന് സ്വാഭാവികമായ കഴിവാണുള്ളത്. വിക്‌സ് കഫ് ഡ്രോപ്‌സുമായി ഉപഭോക്താക്കളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയത്തിനായുള്ള ദീര്‍ഘകാല പങ്കാളിത്തമാണ് ഞങ്ങളുടെ കൂട്ടുകെട്ട് ലക്ഷ്യം വെക്കുന്നത് വയന നെറ്റ് വര്‍ക്ക് സിഇഒ ആര്‍ എന്‍ അയ്യര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker