ന്യൂഡല്‍ഹി :ഇന്ത്യന്‍ ഫുട്ബോള്‍ കലണ്ടറിലെ ഈ സീസണിലെ അവസാന ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡയവും മ്ഞ്ചേരി , പയ്യനാട് സ്റ്റേഡിയവും വേദികളാകും. സൂപ്പര്‍ കപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് ന്യൂഡല്‍ഹിയില്‍ നടന്നു
ചരിത്രത്തിലാദ്യമായാണ് ഹീറോ സൂപ്പര്‍ കപ്പ് കേരളത്തില്‍ എത്തുന്നത്. 16 ടീമുകളാണ് സൂപ്പര്‍ കപ്പിനു വേണ്ടി മത്സരിക്കുക.
സൂപ്പര്‍ കപ്പിലെ വിജയികള്‍ക്കും കോണ്ടിനെന്റല്‍ തലത്തില്‍ കളിക്കാനുള്ള അവസരം ലഭിക്കും. എഎഫ്സി കപ്പ് സൗത്ത് സോണ്‍ ഗ്രൂപ്പിലേക്ക് ആര്‍ക്കാണ് പ്രവേശനം ലഭിക്കുകയെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിക്കെതിരായ പ്ലേ ഓഫി്ല്‍ സൂപ്പര്‍ കപ്പിലെ ചാമ്പ്യന്മാര്‍ പോരാടും.
ഐ എസ് എല്ലില്‍ നിന്നും 11 ടീമുകളും ഐലീഗില്‍ നിന്നുള്ള പത്ത് ടീമുകളും പങ്കെടുക്കും. ഐഎസ്എല്ലിലെ പതിനൊന്ന് ടീമുകള്‍ക്കും ഐ ലീഗിലെ വിജയികള്‍ക്കും മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ പങ്കെടുക്കുന്ന 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
ഗ്രൂപ്പ് എ:ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, പുതുതായി കിരീടമണിഞ്ഞ ഹീറോ ഐലീഗ് ചാമ്പ്യന്മാമാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി, രണ്ടാം റാങ്കിലുള്ള ഐ ലീഗ് ടീമും എലിമിനേറ്ററില്‍ വിജയിച്ച ടീമും തമ്മിലുള്ള യോഗ്യതാ മത്സരത്തിലെ വിജയികളും ഉള്‍പ്പെടുന്നു.
ഗ്രൂപ്പ് ബി: ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാള്‍ എഫ്സി എന്നിവരും ഹീറോ ഐലീഗ് ടീമുക? തമ്മിലുള്ള പ്ലേഓഫിലെ വിജയികളും നാല്, ഏഴ് സ്ഥാനക്കാരും ഉള്‍പ്പെടുന്നു.
ഗ്രൂപ്പ് സി :എടികെ മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍ എഫ്സി, എഫ്സി ഗോവ, ഐ ലീഗില്‍ മൂന്നും എട്ടും സ്ഥാനക്കാരായ ടീമുകള്‍തമ്മിലുള്ള പ്ലേ ഓഫ് വിജയികളും ഉള്‍പ്പെടുന്നു
ഗ്രൂപ്പ് ഡി. പുതുതായി കിരീടമണിഞ്ഞ ഐഎസ്എല്‍ 2022-23 ലീഗ് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിന്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവരും അഞ്ചാം റാങ്കിലുള്ളഐലീഗ് ടീമും ആറാം റാങ്കുകാരും തമ്മിലുള്ള പ്ലേഓഫിലെ വിജയികളും ഉള്‍പ്പെടുന്നതാണ്
കേരള ബ്ലാസ്്റ്റേഴ്സ് ഏപ്രില്‍ എട്ടിന് കോഴിക്കോട് റൗണ്ട് ഗ്ലാസ് പ്ഞ്ചാബിനെ നേരിടും സെമിഫൈനല്‍ ഏപ്രില്‍ 21,22 തീയതികളിലും ഫൈനല്‍ 25നും നടക്കും.