KERALANEWS

സൂര്യനെല്ലിക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവെച്ചു; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

മുന്‍ ഡിജിപി ഡോ. സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2017ല്‍ പുറത്തിറങ്ങിയ ‘നിര്‍ഭയം’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സൂര്യനെല്ലി ബലാത്സംഗ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവെച്ചെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് മണ്ണന്തല പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.’ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന വിശേഷണത്തോടെ പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചപ്പോഴുള്ള അനുഭവങ്ങളാണ് സിബി മാത്യൂസ് നിര്‍ഭയമെന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. 1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയ സൂര്യനെല്ലിക്കേസിലെ അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന പേരൊഴികെയുള്ള വിവരങ്ങളാണ് പുസ്തകത്തില്‍ പങ്കുവെച്ചത്. സൂര്യനെല്ലിക്കേസ് എന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സിബി മാത്യൂസ് അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ ഭാഗത്ത് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെന്നാണ് അതിജീവിതയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button