വിനീത ബാബുവിന്റെ സൂര്യന്റെ വാരിയെല്ല് എന്ന നോവല്‍ പ്രസിദ്ധീകൃതമാവുകയാണ്.
വിനീത ബാബു, അവരുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിത്തീര്‍ക്കണം എന്ന വിശുദ്ധശാഠ്യം കൊണ്ടുനടക്കുന്ന വ്യക്തിയാണെന്ന് മനസ്സിലായിട്ടുണ്ട്.
അവര്‍ അവരുടേതായ ; തികച്ചും വ്യതിരിക്തമായ ഒരു തത്ത്വചിന്തയിലാണ് പുലരുന്നത്. ഓരോ പെരുമാറ്റത്തിലും വിനീത അത് കാത്തു സൂക്ഷിക്കാറുണ്ട്.
എഴുത്തിലെ സത്യസന്ധത, കഠിനാധ്വാനം, സ്വന്തം അക്ഷരങ്ങളിലെ ഉലയാത്ത ആത്മവിശ്വാസം, അതൊക്കെ അവരുടെ ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ ധര്‍മ്മവിരുദ്ധമായവയെ ചൊല്ലിയുള്ള ആവലാതിയും അകമേ സജീവമാണ്. തെറ്റ്ത ശരി, ധര്‍മ്മംത അധര്‍മ്മം എന്നിങ്ങിനെ ദ്വന്ദ്വങ്ങള്‍ അവരെ ചിന്താകുലയാക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്.
കണ്ണ് തെറ്റ് ചെയ്താല്‍ കണ്ണ് ചൂഴ്ന്നു കളയുന്നതിനെപ്പറ്റിയും കൈ തെറ്റ് ചെയ്താല്‍ കൈ പിഴുതെറിയണമെന്നും ബൈബിളില്‍ നാം വായിക്കുന്നു. എന്നാല്‍ ഈ തെറ്റിന്റെയും പാപത്തിന്റെയുമൊക്കെ ഉറവിടം മനസല്ലേ എന്നു വിനീത സംശയിക്കുന്നു. മനസിന്റെ തെറ്റിന് ഉടലാണോ ശിക്ഷ ഏല്‍ക്കേണ്ടത്.
വിനീത; പ്രണയത്തെ, വിവാഹത്തെ, രതിയെ, വിരതിയെ, അഗമ്യഗമനത്തെ നിശിതമായി വിശകലനം ചെയ്യുകയാണീ നോവലില്‍. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വിവിധഭാവങ്ങളെ അവര്‍ അന്വേഷിക്കുന്നു. ഒരു പക്ഷേ, ഒരു സ്ത്രീയും തുറന്നു പറയാത്ത/ എഴുതിയിട്ടില്ലാത്ത അവളുടെ ആന്തരികലോകം നിഷ്‌ക്കരുണം അനാവൃതമാക്കുന്നുണ്ട് വിനീത.
വന്‍കിട ഫെമിനിസ്റ്റ് ആശയങ്ങളോടൊന്നും അത്ര പരിചയം ഇല്ലാത്ത ആളാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും വിനീതയുടെ നോവലില്‍ ഫെമിനിസ്റ്റ് തിയറികളുടെ ആവിഷ്‌ക്കാരം അതിമനോഹരമായി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും പ്രിയ സുഹൃത്ത് അത് അറിഞ്ഞിട്ടില്ല തന്നെ.
ഈ നോവലിന്റെ രചനയുടെ നാള്‍വഴികളില്‍ ചില അധ്യായങ്ങളുടെ ആദ്യവായനക്കാരില്‍ ഒരാളാകാന്‍ കഴിഞ്ഞതിലൂടെ അത്ഭുതാദരങ്ങളോടെ എനിക്കത് ബോധ്യപ്പെട്ടതാണ്.