BREAKINGKERALA

സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു, കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോളാണ് അപടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button