BREAKING NEWSKERALA

സെഞ്ചുറി കടന്നിട്ടും കുതിപ്പ് തുടര്‍ന്ന് പെട്രോള്‍ വില

കൊച്ചി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചു. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല.
പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില.
ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു
മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ഡീസല്‍ വില ഞായറാഴ്ച ലിറ്ററിന് 100 രൂപ കടന്നു. സിക്കിമില്‍ പെടോള്‍ വിലയും 100 കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍, ഹനുമന്ത്‌നഗര്‍ എന്നിവിടങ്ങളിലും ഒഡിഷയിലെ ചിലയിടങ്ങളിലും ഡീസല്‍വില നേരത്തേ ലിറ്റിന് നൂറുകടന്നിരുന്നു.
ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്. രണ്ടുമാസത്തിനിടെ പെട്രോളിന് 34 തവണയും ഡീസലിന് 33 തവണയുമാണ് വില വര്‍ധിപ്പിച്ചത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 99.51 രൂപയും ഡീസലിന് 89.36 രൂപയുമാണ്. നികുതി നിരക്കുകളിലെ വ്യത്യാസംമൂലം വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധനവിലയില്‍ നേരിയ വ്യത്യാസമുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടകം, ജമ്മു കശ്മീര്‍, ഒഡിഷ, തമിഴ്‌നാട്, കേരളം, ബിഹാര്‍, പഞ്ചാബ്, ലഡാക്ക് എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100ന് മുകളിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker