BREAKING NEWSWORLD

സോക്‌സ് കഴുകിയിട്ടില്ല, അവധി വേണമെന്ന് ജീവക്കാരന്‍, മറപടി നല്‍കിയ ബോസാണ് മാസ്സ്

കാലത്തെഴുന്നേറ്റ് ജോലിയ്ക്ക് പോവുക എന്നത് ചിലരെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. ബെഡില്‍ നിന്നും എഴുനേല്‍ക്കാന്‍ തന്നെ തോന്നില്ല. ഇനി എഴുന്നേറ്റാലോ? പല്ലു തേക്കണം, കുളിക്കണം, വസ്ത്രം മാറണം എന്തൊക്കെ ജോലികളാണല്ലേ? അപ്പൊ സ്വാഭാവികമായി തോന്നുന്ന കാര്യമായാണ് ലീവ് എടുത്താലോ എന്ന്. ഉടനെ മേലധികാരിയ്ക്ക് മെസ്സേജോ മെയിലോ അയക്കും, ‘ഇന്ന് സുഖമില്ല, അവധി വേണം’. ലീവ് എടുക്കാനുള്ള അനുവാദം കിട്ടിയാല്‍ ഒന്ന് കൂടെ മൂടിപ്പിച്ചുതച്ച് കിടന്നുറങ്ങും. മേല്പറഞ്ഞത് സാധാരണ നടക്കുന്ന കാര്യം. എന്നാല്‍ ഇവിടെ ഒരാള്‍ ഓഫീസില്‍ പോകാതിരിക്കാനുള്ള കാരണം പറഞ്ഞതെന്തെന്നോ? സോക്‌സ് കഴുകയിട്ടില്ല.
കാമുകി സോക്‌സ് കഴുകാത്തതിനാല്‍ ജോലിക്ക് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ഒരാള്‍ ബോസിന് മെസ്സേജ് അയച്ചത്. സോക്‌സിടാതെ വരാന്‍ ബോസ് നിര്‍ബന്ധിക്കുമോ എന്ന് പേടിച്ചാവും തന്റെ ഷൂവില്‍ രണ്ട് ദ്വാരങ്ങളുണ്ട് എന്നും അതുകൊണ്ട് സോക്‌സില്ലാതെ തനിക്ക് ഷൂ ധരിക്കാന്‍ പറ്റില്ല എന്നും ജീവക്കാരന്‍ ബോസിന് മെസ്സേജ് അയച്ചിട്ടുണ്ട്.
ബോസ് കെന്‍ മൂര്‍ നേരെ ഈ മെസ്സേജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒപ്പം തന്റെ മറുപടിയും മൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നല്ല തമാശ, സോക്‌സ് ഇല്ലാത്തുകൊണ്ട് ഇന്ന് ഓഫീസില്‍ വരാന്‍ പറ്റില്ല അല്ലെ? നാളെ കാണാം. ഇത് നിനക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ നാളെ ഞാന്‍ ഓഫിസിലേക്ക് വരണ്ട എന്നാകും മറുപടി പറയുക’ മൂര്‍ കുറിച്ചു.
ജോലി ഒഴിവാക്കാനുള്ള മനുഷ്യന്റെ ഒഴികഴിവ് നെറ്റിസണ്‍മാര്‍ക്ക് അത്ര ബോധ്യപ്പെട്ടില്ല. ഒരു ദിവസം വൃത്തികെട്ട സോക്‌സുകള്‍ ധരിക്കാം അല്ലെങ്കില്‍ ജോലിക്ക് പോകുന്ന വഴിയില്‍ പുതിയത് വാങ്ങാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഒരു ജോടി കടം കൊടുക്കാന്‍ മുതലാളി ആ ജീവക്കാരന്റെ വീട്ടില്‍ വരേണ്ടതായിരുന്നുവെന്ന് മറ്റു ചുളരുടെ അഭിപ്രായം. ‘ഒഴികഴിവ് പുസ്തകത്തിലെ ഏറ്റവും അവസാനത്തെ ഒഴിവുകഴിവാണ് ഇയാള്‍ എടുത്ത് പ്രയോഗിച്ചിരിക്കുന്നത്’ എന്നാണ് ഒരാളുടെ നിഗമനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker