BUSINESSTECHNOLOGY

സോണി ഇന്ത്യ പുതിയ സൗണ്ട് ബാറുകള്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ തിയറ്റര്‍ ബാര്‍ 8, ബ്രാവിയ തിയറ്റര്‍ ബാര്‍ 9 എന്നിവ വിപണിയില്‍ അവതരിപ്പിച്ചു.
ശബ്ദ മികവില്‍ സോണിയുടെ വൈദഗ്ധ്യം സംയോജിപ്പിച്ചുള്ള ഈ അത്യാധുനിക സൗണ്ട്ബാറുകള്‍, വീടുകളില്‍ സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നല്‍കുന്നതിനായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്ട്രീമിങ് സേവനങ്ങളുടെ വിപുലീകരണം കണക്കിലെടുത്ത് മികച്ച ശബ്ദ നിലവാരത്തിലും അത്യാധുനിക നിലവാരത്തിലും സിനിമാറ്റിക് അനുഭവം നല്‍കുന്നതിന്, ബ്രാവിയ തിയേറ്റര്‍ ബാര്‍ 8ല്‍ 11 സ്പീക്കര്‍ യൂണിറ്റുകളും, ബ്രാവിയ തിയേറ്റര്‍ ബാര്‍ 9ല്‍ 13 സ്പീക്കര്‍ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.ഡോള്‍ബി അറ്റ്‌മോസ് ഇമ്മേഴ്‌സീവ്, ഡിടിഎസ് എന്നിവയുള്‍പ്പെടെയുള്ള മികച്ച ഓഡിയോ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്നതോടൊപ്പം ഐമാക്‌സ് എന്‍ഹാന്‍സ്ഡ് സര്‍ട്ടിഫിക്കേഷനും ഉണ്ട പുതിയ ബ്രാവിയ തിയേറ്റര്‍ ബാര്‍ 8, ബ്രാവിയ തിയേറ്റര്‍ ബാര്‍ 9 ലഭ്യമാവും. ബ്രാവിയ തിയറ്റര്‍ ബാര്‍ 8ന് 89,990 രൂപയും, ബ്രാവിയ തിയറ്റര്‍ ബാര്‍ 9ന് 1,29,990 രൂപയുമാണ് വില. 8000 രൂപയുടെയും, 10000 രൂപയുടെയും ക്യാഷ്ബാക്ക് ഓഫര്‍, 8000 രൂപയുടെ പ്രത്യേക കോംബോ ഓഫറും ഇതോടൊപ്പം ലഭിക്കും

Related Articles

Back to top button