BUSINESSBANKING

സോഷ്യല്‍ സെക്ടര്‍സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എച്ച്ഡിഎഫ്‌സി സ്മാര്‍ട്ട്അപ്പ് ഗ്രാന്‍ഡുകള്‍

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്ക് 21 സോഷ്യല്‍ സെക്ടര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സ്മാര്‍ട്ട്അപ്പ് ഗ്രാന്‍ഡുകള്‍ നല്‍കി.
സ്മാര്‍ട്ട് അപ്പ് ഗ്രാന്‍ഡുകളുടെ നാലാം എഡീഷനില്‍ ഒന്‍പത് ഇന്‍കുബേറ്ററുകള്‍ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ട്അപ്പുകള്‍ കഴിഞ്ഞ 4 വര്‍ഷത്തിലെ 87 സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായി 19.4 കോടി രൂപ ഗ്രാന്‍ഡ് നല്‍കി
സോഷ്യല്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന 21 സ്റ്റാര്‍ട്ട്അപ്പുകളെയാണ് കര്‍ശനമായ സ്‌ക്രീനിംഗ് പ്രോസസിലൂടെ തിരഞ്ഞെടുത്തത്. രാജ്യത്ത് ഉടനീളമുള്ള സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്ന് ലഭിച്ച 300 അപേക്ഷകളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
സമൂഹത്തിനും പരിസ്ഥിതിക്കും സുസ്ഥിരമായ മാറ്റം കൊണ്ടുവരാനുള്ള സവിശേഷ പരിഹാരങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളെ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ഗ്രാന്‍ഡുകള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker