SPORTSBREAKINGKERALANEWS
Trending

സ്കൂൾ കായികമേളയിൽ ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം; ഗെയിംസ് മത്സരങ്ങൾ ഇന്ന് മുതൽ

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തിരിതെളിയും. മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്ന് അറിയാം.

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തിരിതെളിയും. ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും. മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്ന് അറിയാം.

എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.

Related Articles

Back to top button