കൊച്ചി: മെഡിക്കല്‍ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരിശീലനം ലഭിച്ചവരെ സ്‌കൂളുകളിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും മറ്റു മേഖലകളിലും കൂടുതല്‍ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനായി വിന്യസിച്ച്, സംസ്ഥാനത്തുടനീളം 50,000 സ്ത്രീകള്‍ക്ക് ആറുമാസത്തിനുള്ളില്‍ സൗജന്യ പരിശീലനം നല്‍കും’,ആയോധനകല പരിശീലന പരിപാടിക്ക് പുറമേ, ആശുപത്രി ജീവനക്കാരല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും. ഈ കിറ്റുകളില്‍ പെപ്പര്‍ സ്‌പ്രേ പോലുള്ള അവശ്യ സംരക്ഷണ വസ്തുക്കളും സ്ത്രീകള്‍ക്ക് ഉടനടി സ്വയം പ്രതിരോധിക്കാന്‍ സഹായകമാകുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉണ്ടാകും.
കൂടാതെ, പ്രാദേശിക പോലീസുമായി സഹകരിച്ച്, പോലീസ് എസ്ഒഎസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ പരിശീലിപ്പിക്കും, ഇത് അടിയന്തിര സാഹചര്യങ്ങളില്‍ ഉടനടി സഹായം നല്‍കും.
****