BREAKING NEWSKERALA

സ്ത്രീധന നിരോധന നിയമം: സര്‍ക്കാര്‍ എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കത്ത സര്‍ക്കാര്‍ നിലപാടിനെതിരേ കേരള ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപ്പാക്കത്തതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂര്‍സ്വദേശി ഡോ. ഇന്ദിര രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ് നിയമം നടപ്പിലാക്കാത്ത നിലപാടിനെതിരേയും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു.
സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഇരയാക്കപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങള്‍ കണക്കാക്കി മാത്രമേ വിവാഹം രജിസ്‌ട്രേഷന്‍ നടത്താന്‍ പാടുള്ളൂവെന്ന് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ സ്ത്രീധന ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാത്പര്യ ഹര്‍ജി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker